കൊല്ലം: ഓച്ചിറയില്‍ കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അന്വേഷണസംഘം സ്ഥീരികരിച്ചു. പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസ നടത്തിയ രാജസ്ഥാനിലെ സ്‌കൂളില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍.
കേസില്‍ അറസ്റ്റിലായ നാല് പ്രതികള്‍ക്കെതിരേയും പോക്‌സോ വകുപ്പ് നിലനില്‍ക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 18നാണ് ഓച്ചിറയില്‍ നിന്നും രാജസ്ഥാനി സ്വദേശിനിയായ പെണ്‍കുട്ടി അയല്‍വാസിയായ മുഹമ്മദ് റോഷനൊപ്പം നാടുവിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മുഹമ്മദ് റോഷനെയും മറ്റ് മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഇതിനുപിന്നാലെ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക വിദ്യാഭ്യാസം നടത്തിയതിന്റെ രേഖകള്‍ രക്ഷിതാക്കള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി. എന്നാല്‍ തനിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന സംശയമുയര്‍ന്നു.
ഇതോടെയാണ് രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. രാജസ്ഥാനിലെ സ്‌കൂളിലെത്തി അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായി. സ്‌കൂളിലെ രേഖകള്‍ പ്രകാരം 2001 സെപ്റ്റംബര്‍ 19നാണ് പെണ്‍കുട്ടി ജനിച്ചത്. മൂന്നാം ക്‌ളാസ് വരെ ഇവിടെ വിദ്യാഭ്യാസം നടത്തി. ദലിത് വിഭാഗത്തില്‍പ്പെട്ടതാണ് പെണ്‍കുട്ടിയെന്നും വ്യക്തമായി.
ഇതോടെ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദ് റോഷന്‍ അടക്കം നാലു പ്രതികള്‍ക്കെതിരേയും പോക്‌സോ വകുപ്പ് നിലനില്‍ക്കും. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്. പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon