ന്യൂഡല്‍ഹി: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് എന്തുകൊണ്ടില്ല എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്നാല്‍ മത്സരിക്കുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
ആവര്‍ത്തിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് "തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് എന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യുമെന്ന് അവര്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon