ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നടി ഊര്‍മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്.
സമത്വത്തില്‍ വിശ്വസിക്കുന്ന നേതാവിന്റെ പാര്‍ട്ടിയായതിനാലാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ഊര്‍മിള പറഞ്ഞു. എല്ലാവര്ക്കും അവസരം നല്കുന്നതില് പാര്‍ട്ടി വിശ്വസിക്കുന്നു. ആരോടും ദേശസ്നേഹം തെളിയിക്കാന്‍ അത് ആവശ്യപ്പെടില്ലെന്നും ഊര്‍മിള കൂട്ടിച്ചേര്‍ത്തു.
മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഊര്‍മിള സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതുന്നത്. പ്രമുഖ നടന് ഗോവിന്ദ 2004ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച മണ്ഡലമാണു മുംബൈ നോര്‍ത്ത്. ബിജെപി കോട്ടയാണു മുംബൈ നോര്‍ത്ത് മണ്ഡലം. 2014ല്‍ ബിജെപിയിലെ ഗോപാല്‍ ഷെട്ടി 4,46,000 വോട്ടിനാണു കോണ്‍ഗ്രസിലെ സഞ്ജയ് നിരുപമിനെ പരാജയപ്പെടുത്തിയത്.
ഇത്തവണ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലാണു നിരുപം മത്സരിക്കുന്നത്. 1980ല്‍ ബാലതാരമായാണ് ഊര്‍മിള ചലച്ചിത്രരംഗത്തെത്തിയത്. രംഗീല, ഇന്ത്യന്‍, ജുദായി, സത്യ, മസ്ത്, ദില്ലഗി, ഖൂബ്സൂരത് തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങള്‍.
This post have 0 komentar
EmoticonEmoticon