തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ കാരണം ബോധ്യപ്പെടുത്തിയാൽ പരിഗണിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കമ്മീഷന്റെ നടപടി വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യ തെര. ഓഫീസര്‍ എന്ന നിലയിലുള്ള തന്റെ കടമ നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും മീണ വ്യക്തമാക്കി. കാര്‍ഷിക മോറട്ടോറിയം കാലാവധി നിലനില്‍ക്കേ വീണ്ടും മോറട്ടോറിയം നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം വേഗത്തില്‍ നടപ്പാക്കാനുള്ള നിര്‍ദേശം എന്തിനു വേണ്ടിയാണെന്നു വിശദമാക്കാന്‍ നിര്‍ദേശിച്ചാണു കഴിഞ്ഞദിവസം അദ്ദേഹം ഫയല്‍ മടക്കി അയച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നേരത്തെ തള്ളിയിരുന്നു. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം എടുത്ത തീരുമാനമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ കുടുങ്ങിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon