ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ അടുത്ത ഒരു വര്‍ഷം ഹാജര്‍ ആകുന്നതില്‍ നിന്ന് അഭിഭാഷകന്‍ മാത്യൂസ് നെടുമ്ബാറയെ വിലക്കി. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വിലക്കിയത്. ശബരിമല സ്ത്രീപ്രവേശന വിധിയെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ നല്‍കിയ അഭിഭാഷകനാണ‌് അഡ്വ. മാത്യൂസ് നെടുമ്ബാറ. നിരുപാധികം മാപ്പപേക്ഷിച്ചിട്ടും ഇത് പരിഗണിക്കാതെയാണ് സുപ്രീംകോടതിയുടെ കനത്ത നടപടി.
കോടതി അലക്ഷ്യ ഹര്‍ജിയില്‍ നെടുമ്ബാറയ്ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചു എങ്കിലും, ശിക്ഷ ഉത്തരവ് തല്‍കാലത്തേക്ക് മരവിപ്പിച്ചു. സുപ്രീം കോടതിയിലെയോ ബോംബെ ഹൈകോടതിയിലെയോ ജഡ്ജിമാര്‍ക്ക് എതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കില്ല എന്ന ഉറപ്പ് ലംഘിച്ചാല്‍ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് സുപ്രീം കോടതി പറഞ്ഞു.
സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചതിന് മാത്യൂസ് നെടുമ്ബാറ ഉള്‍പ്പടെ മൂന്ന് അഭിഭാഷകര്‍ക്ക് എതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രൂപീകരിക്കുന്ന പുതിയ ബെഞ്ച് കേള്‍ക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon