തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ശാസ്തജ്ഞന്‍മാരുടെ പ്രാഗല്‍ഭ്യം മോദി ദുരുപയോഗം ചെയ്യുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
രാജ്യം ഇന്നീ കാണുന്ന ബഹിരാകാശ ശാസ്ത്രരംഗത്തെ പുരോഗതിക്ക് അടിത്തറ പാകിയത് കോണ്‍ഗ്രസ് നേതാക്കളായ ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയുമാണ്. ആന്റി സാറ്റ്‌ലൈറ്റ് മിസൈല്‍ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്നത് മോദി മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രാജ്യം കൈവരിച്ച മികച്ചനേട്ടത്തിന്റെ പരീക്ഷണം നടത്തിയിട്ട് പദ്ധതിയുടെ വിജയത്തില്‍ അവകാശവാദം ഉന്നയിക്കുന്ന പ്രധാനമന്ത്രിയുടെ നടപടി വസ്തുതാ വിരുദ്ധവും അപഹാസ്യവുമാണെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon