ന്യൂഡല്‍ഹി: അയോധ്യ ഭൂമി തർക്കം മധ്യസ്ഥ ചര്‍ച്ചക്ക് വിടുന്നത് സംബന്ധിച്ച സുപ്രിം കോടതി ഉത്തരവ് ഇന്ന്. ചീഫ്ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് രാവിലെ 10.30 ന് ഉത്തരവ് പറയും. മധ്യസ്ഥ സംഘത്തിലേക്കുള്ള അംഗങ്ങളെ കഴിഞ്ഞ ദിവസം കക്ഷികള്‍ നിര്‍ദേശിച്ചിരുന്നു.
മുൻ ചീഫ് ജസ്റ്റിസുമാരായ ദീപ്കമിശ്ര, ജെ എസ് കെഹാർ, ജസ്റ്റിസ് എകെ പട്നായിക് എന്നിവരുടെ പേരുകൾ ഹിന്ദുമഹാസഭ നിർദ്ദേശിച്ചു.
ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, എകെ പട്നായിക്, ജിഎസ് സിംഗ്വി എന്നിവരുടെ പേരുകൾ നിര്‍മോഹി അഖാഡ മുന്നോട്ടു വച്ചു. രാമക്ഷേത്രം നിർമ്മിക്കുന്നതിൽ കുറഞ്ഞ ഒത്തുതീർപ്പിനില്ലെന്ന് ഹിന്ദു മഹാസഭയും മധ്യസ്ഥനീക്കത്തോട് യോജിപ്പെന്ന് മുസ്ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.
അയോധ്യ ഭൂമി തർക്കം മതപരവും വൈകാരികവുമായ വിഷയമായതിനാൽ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നാണ് സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം കക്ഷികളുടെ വാദം സുപ്രിം കോടതി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു. ഈ മധ്യസ്ഥത നീക്കത്തിന് കോടതി മേല്‍ നോട്ടം ഉണ്ടാകും എന്നതിനാല്‍ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്ലിം കക്ഷികള്‍ അനുകുലിച്ചിരുന്നു. എന്നാല്‍ ഹിന്ദു പക്ഷത്തെ കക്ഷികള്‍ എതിര്‍ത്തു.
This post have 0 komentar
EmoticonEmoticon