പാല: കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ എം മാണിക്കു യാത്രമൊഴി. കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ നിന്നും വിലാപയാത്രയായി മൂന്നു മണിയോടെയാണ് മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോയത്.
ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചിയില്‍ നിന്നു പുറപ്പെട്ട കെ.എം.മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്നു രാവിലെ ഏഴു കഴിഞ്ഞപ്പോഴാണു പാലായിലെത്തിയത്. ഇല്ലാ ഇല്ല മരിക്കില്ല, കെ. എം മാണി മരിക്കില്ല എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ.എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്. രാവിലെ മുതല്‍ കോണ്‍ഗ്രസ് നേതാക്കളും കേരളാ കോണ്‍ഗ്രസും പ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിയതോടെ പാലാ ഇന്ന് വരെ കാണാത്ത ജനപ്രവാഹത്തിനാണ് സാക്ഷ്യം വഹിച്ചത്.
കര്‍ദിനാള്‍ ക്ലിമിസ് ബാവയുടെ കാര്‍മികത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനപ്രവഹാമാണ് രാവിലെ മുതല്‍ പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്കെത്തിയത്.ചടങ്ങുകള്‍ ആരംഭിക്കുന്ന സമയം ആയപ്പോഴേക്കും വീടിനുള്ളിലേക്കുള്ള ഒഴുക്ക് അനിയന്ത്രിതമായി കൂടുകയായിരുന്നു. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ പതിനഞ്ചോളം ബിഷപ്പുമാര്‍ക്ക് പോലും മൃതദേഹത്തിന് അടുത്തേക്ക് എത്താന്‍ കഴിയാത്ത വിധത്തിലുള്ള ജനസഞ്ചയമാണ് ഇവിടേക്ക് എത്തിയത്. തുടര്‍ന്ന് പൊലീസ് സഹായത്തോടെ ജനത്തെ നിയന്ത്രിച്ചാണ് സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചത്.
This post have 0 komentar
EmoticonEmoticon