തിരുവനന്തപുരം: നിയമസഭയില്‍ മൂന്നാം ദിനവും വീണ്ടും പ്രതിപക്ഷ പ്രതിഷേധം. ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഒരേ വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിക്കകയുണ്ടായി. എന്നാല്‍, സോളാര്‍ കാലത്ത് ആറ് അടിയന്തര പ്രമേയങ്ങള്‍ ഒരേ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിക്കുകയും ചെയ്തു.ഒരു തവണ ചര്‍ച്ച ചെയ്ത വിഷയം വീണ്ടും പരിഗണിക്കാനവില്ലെന്നും ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം തുടങ്ങി.
പിന്നീട് പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡും ബാനറുകളും മുദ്രാവാക്യങ്ങളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. എന്നാല്‍ ഒരുവശത്ത് ബഹളം നടക്കുമ്പോള്‍ മറുവശത്ത് ചോദ്യോത്തരങ്ങള്‍ പുരോഗമിച്ചുകൊണ്ടിരുന്നു. ബഹളം വര്‍ധിക്കുേമ്പാള്‍ ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് ഇടക്കിടെ സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ഇതേ തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി സ്പീക്കര്‍ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. 21മിനുട്ടിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നേത്തക്ക് പിരിഞ്ഞിരിക്കുന്നു.
This post have 0 komentar
EmoticonEmoticon