കര്‍ണാടക ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി .18 പേരുടെ പേരാണ് ആദ്യ ഘട്ട പട്ടികയിലുള്ളത്.മല്ലികാർജുൻ ഖർഗെ (കലബുറഗി ),ശാമന്നൂർ ശിവശങ്കരപ്പ (ദാവനഗരെ ),എം വീരപ്പമൊയ്‌ലി (ചിക്കബല്ലാപുര ),കെ എച് മുനിയപ്പ (കോലാർ ) തുടങ്ങിയവരാണ് മത്സരിക്കുന്നവരിൽ പ്രമുഖർ .ആകെ 28 സീറ്റുകളുള്ള കർണാടകയിലെ ഇരുപതിടത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് ധാർവാഡ് ,ബെംഗളൂരു സൗത്ത് എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.സംസ്ഥാനത്ത് ബാക്കിയുള്ള 8 സീറ്റുകളിൽ സഖ്യ കക്ഷിയായ ജനതാദൾ (സെകുലർ ) മത്സരിക്കും .
ബി ജെ പി യെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന ലക്ഷ്യത്തിൽ ജനതാദൾ (s )നു കൈ അയച്ചു സീറ്റുകൾ നൽകിയതിൽ അടിത്തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകരിൽ അമർഷമുണ്ട്.കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ 9 ലോക് സഭ സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് പാർട്ടി 40%വോട്ടും നേടുകയുണ്ടായി. അതേ സമയം ജനതാദൾ ആകട്ടെ 2 സീറ്റുകളിൽ മാത്രം വിജയിക്കുകയും 11% വോട്ടുകൾ മാത്രം നേടുകയുമായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon