തിരുവനന്തപുരം: സോളാര്‍ സ്ഥാപിക്കാന്‍ വ്യവസായിയായ ഡോ.ടി.സി.മാത്യുവില്‍ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഇന്ന് വിധി പറയും. ബിജു രാധാകൃഷ്ണന്‍ ,സരിതാ നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ടി സി മാത്യു നല്‍കിയ സ്വകാര്യ അന്യായത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി പറയുന്നത്.
സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കുന്നതിന് ടീം സോളാര്‍ റിവ്യു വമ്ബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന പേരില്‍ തന്നെ സമീപിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്‍ തുക നല്‍ക്കിയെന്നാണ് കേസ്.
കമ്ബനിയുടെ ഡയറക്ടര്‍മാരാണെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണന്‍ ആര്‍.ബി.നായര്‍ എന്ന പേരിലും സരിത ലക്ഷ്മി നായര്‍ എന്ന പേരിലുമാണ് പരാതിക്കാരനെ സമീപിച്ചത്.
വിവിധ ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശവും വാഗ്ദാനം ചെയ്തിട്ടാണ് 2013 ല്‍ തട്ടിപ്പ് നടത്തിയത്.
This post have 0 komentar
EmoticonEmoticon