കോപ്പ അമേരിക്കയിലെ ക്ലാസിക് പോരാട്ടത്തിനൊടുവിൽ യുറഗ്വായ്–ജപ്പാൻ മത്സരം സമനിലയിൽ. ഗ്രൂപ്പ് സിയിലെ ഇരുടീമുകളും രണ്ടു വീതം ഗോളുകൾ നേടിയ മത്സരത്തിൽ വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സംവിധാനമാണു നിർണായകമായത്. അതിഥികളായെത്തി ചിലെയോടു തോൽവിയോടെ അരങ്ങേറ്റം കുറിച്ച ജപ്പാനു യുറഗ്വായ് സംഘത്തെ വിറപ്പിക്കാനായി. 25–ാം മിനിറ്റിൽ കോസി മിയോഷി ജപ്പാനുവേണ്ടി എതിരാളിയുടെ വല കുലുക്കി. ഏഴു മിനിറ്റിനകം യുറഗ്വായ് ഗോൾ മടക്കി. വിഎആറിന്റെ സഹായത്താൽ വീണുകിട്ടിയ പെനൽറ്റി സ്വാരസ് ജപ്പാൻ പോസ്റ്റിലേക്കു വിജയകരമായി തൊടുത്തു. ആക്രമണവുമായി രണ്ടു ടീമുകളും കളത്തിൽ നിറഞ്ഞു. മുന്നേറിക്കളിക്കാൻ രണ്ടു കൂട്ടരും മടികാണിച്ചില്ല. മിയോഷിയിലൂടെ 59–ാം മിനിറ്റിൽ ജപ്പാൻ വീണ്ടും ലീഡെടുത്തു. ആദ്യ പകുതിയിലെപ്പോലെ ഏഴു മിനിറ്റിനകം യുറഗ്വായ് രണ്ടാം ഗോളും നേടി. കോർണറിൽനിന്നു യോസെ ജിമനേസിന്റെ ഹെഡർ ലക്ഷ്യം കാണുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon