കുവൈത്ത് സിറ്റി: ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ഡ്രൈവിങ് ലൈസന്‍സും കണ്ടുകെട്ടും. അതിനായി ആഭ്യന്തര മന്ത്രാലയം ഗതാഗതവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായെഗ് ഉത്തരവിട്ടിരിക്കുന്നത്. മാത്രമല്ല, ഗുരുതരമായ നിയമലംഘനം കണ്ടെത്തിയാല്‍ യാതൊരു പരിഗണനയും നല്‍കാതെ നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയം പൊതുജന സുരക്ഷാ വിഭാഗം എല്ലാ ഗതാഗത ഓഫീസുകളിലും രേഖാമൂലം നല്‍കിയിട്ടുള്ള നിര്‍ദേശം. കൂടാതെ,ഇതനുസരിച്ച് വാഹനം ഓടിക്കുന്ന സ്വദേശികളും വിദേശികളും കനത്ത ജാഗ്രത പുലര്‍ത്തണമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് യാതൊരു പരിഗണനയും ലഭിക്കില്ലെന്നും പൊതുജങ്ങള്‍ക്കുള്ള മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
കൂടാതെ, ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ആലോചിക്കുന്നുണ്ട്. ഇതിനുപുറമെ ഇത് സംബന്ധിച്ച് കുടിയേറ്റ വിഭാഗം മേധാവി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കാനും നിലവിലുള്ള പഴുതുകള്‍ അടച്ച് ഏറ്റവും പര്യാപ്തമായ നയം നടപ്പാക്കാനും തീരുമാനിച്ചിരിക്കുന്നു.
This post have 0 komentar
EmoticonEmoticon