കൊച്ചി : ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസിലെ പ്രധാന പ്രതിയായ അധോലേക നായകന്‍ രവി പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് കേരള പൊലീസിന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും ഇയാളെ ഇന്ത്യയിലെത്തിച്ചാല്‍ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് വേണ്ട നടപടി കേരള പൊലീസ് സ്വീകരിച്ചതായും ഐജി വിജയ് സാഖറെ അറിയിച്ചു. അറസ്റ്റിലായതിന് ശേഷം പൂജാരി എന്ന് ഇന്തയിലെത്തിക്കുമെന്നുളള കാര്യങ്ങള്‍ പൊലീസ് ആരാഞ്ഞിരുന്നു. ഇതിനെ വെല്ലാതെയാണ് അറസ്റ്റ് സ്്ഥിതീകരിച്ച് ഐജി വിജയ് സാഖറെ രംഗത്ത് വന്നത്.
പൂജാരി അറസ്റ്റിലായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിവരം ഔദ്ധ്യോഗികമായി സ്ഥിതീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് ഇന്റര്‍പോളിന് സി.ബി.ഐ മുഖേന കത്തയച്ചിരുന്നു. ഇയാളെ പിടികൂടിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സ്ഥിരികരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഇയാളെ ഏത് കേസ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. ഏത് സംസ്ഥാനത്തിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റ് ചെയ്തത്. എന്നാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത് എന്നത് സംബന്ധിച്ചുളള വിവരങ്ങളാണ് സംസ്ഥാന പൊലീസ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ് സംഘം മുംബൈയിലേക്ക് തിരിച്ചു. മുംബൈയില്‍ രവി പൂജാരിക്കെതിരെയുളള കേസുകള്‍ സംബന്ധിച്ചും മറ്റ് ഗുണ്ടാ സംഘങ്ങളെക്കുറിച്ചും സൗത്ത് സി.ഐയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം വിശദമായ പരിശോധനകള്‍ നടത്തും. ബൈക്കില്‍ എത്തി വെടിയുതിര്‍ത്ത രണ്ടംഗ സംഘത്തിന് മുംബൈ ബന്ധമുണ്ടെന്നാണ് വിവരം. ഇവര്‍ ഇവിടെയെത്തിയത് മുംബൈയില്‍ നിന്നാണെന്നും തിരിച്ച് അവിടേക്ക് തന്നെ കടന്നുയെന്നുമാണ് സൂചന. മുംബൈ പൊലീസിന്റെ സഹകരണത്തോടെ അക്രമി സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് നിലവിലെ തീരുമാനം.
രവി പൂജാരി ആഫ്രിക്കയിലെ സെനഗലില്‍ അറസ്റ്റിലായി എന്ന വിവരം സ്ഥിതീകരിച്ചത് ജനുവരി 19ന് കര്‍ണാടക മുഖ്യമന്ത്രി എച്ച.ഡി. കുമാരസ്വാമിയാണ്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് എവിടെയെന്ന് കണ്ടെത്തിയത് നാല് മാസം മുമ്പായിരുന്നു. സെനഗല്‍ എംബസിക്ക് വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കേരളമുള്‍പ്പെടെയുളള വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല തട്ടികൊണ്ടുപോയെന്നും പണം തട്ടിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുളള എന്നീ കേസുകളാണ് പൂജാരിക്കെതിരെ കൂടുതലായും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി ഇയാള്‍ പണം തട്ടിയിട്ടുണ്ട്. പൂജാരിയെ ചോദ്യം ചെയ്യുന്നതിനു മുമ്പായി പുതിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നടി ലീന മരിയ പോളില്‍ നിന്നും പൊലീസ് വീണ്ടും മൊഴിയെടുത്തേക്കാനും സാധ്യതയുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon