സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ഒരു കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളുടെ പരിശീലനകേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്.
സൂററ്റിലെ സര്‍ഥാന മേഖലിയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടിയ നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഗ്നിശമനസേനയുടെ 18 വാഹനങ്ങള്‍ സ്ഥലത്തെത്തി. തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് തീപിടുത്തമുണ്ടായത്. നിരവധി ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിട്ടക്കുകയാണ്. 35-ലധികം ആളുകള്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
സൂറത്തിലുണ്ടായ സംഭവം അത്യന്തം വേദന ജനകമാണെന്നും താന്‍ അപകടത്തിനിരയായവരുടെ കുടുംബത്തിനൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാവിധ സഹായവും ലഭ്യമാക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി വിജയി രുപാണി തീപിടുത്തത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാനും അദ്ദേഹം ഉത്തരവിട്ടു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon