ഇസ്ലാമബാദ്: പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാന്‍. പാക്ക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചതെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രശ്‌നം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞദിവസം ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ ലഭ്യമായില്ല. ഇതു ഭയന്നിട്ടല്ല. സമാധാന ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞു.
പൈലറ്റിനെ ഉടന്‍ വിട്ടുകിട്ടണമെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു. ധാരണകള്‍ക്കൊന്നും ഇല്ലെന്നും പാക്കിസ്ഥാനെ അറിയിച്ചു. പൈലറ്റിനെ വച്ചു വില പേശാമെന്ന് പാക്കിസ്ഥാന്‍ കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു. വൈകിട്ട് അഞ്ചിന് മൂന്ന് സേനകളുടെയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യ അന്തിമ നിലപാട് അറിയിക്കും.
പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ വെള്ളിയാഴ്ച ജമ്മു കശ്മീരിലെത്തി അതിര്‍ത്തിയിലെ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ മേഖലകള്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും പ്രതിരോധ മന്ത്രിയോടൊപ്പം കശ്മീരിലെത്തും. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ തലവന്‍മാര്‍ ഇന്ന് പ്രതിരോധമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ സേനാമേധാവികള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. വ്യാഴാഴ്ച വൈകിട്ടു കേന്ദ്ര മന്ത്രിസഭായോഗവുമുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon