ഹൈദരാബാദ്: ദുബൈയിൽ നിന്ന് അവധിക്കെത്തിയ ഭർത്താവ് ഭാര്യയെ കൊന്നു. ബുധനാഴ്‌ച പുലർച്ചയോടെയാണ് 34 കാരനായ പ്രവാസി ഹൈദരാബാദിൽ എത്തി തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയത്. ഗദ്വാൾ സ്വദേശിയായ ഷൈഖ് മുഹമ്മദ് റാഫി ദുബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ കാർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
2017 ലാണ് നഫീസ് ബീഗവും റാഫിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് മുൻപ് തന്നെ ദുബൈയിൽ ജോലിയായിരുന്നു റാഫി വിവാഹത്തിനായി ഹൈദരാബാദിൽ എത്തി. ഭാര്യയെ പത്ത് ദിവസത്തിനകം ദുബൈയിലേക്ക് കൊണ്ട് പോകുമെന്നായിരുന്നു വാഗ്‌ദാനം. തുടർന്ന് റാഫി പറഞ്ഞത് പ്രകാരം നഫീസിനെ ദുബൈയിലേക്ക് കൊണ്ട് പോകാൻ സാധിച്ചില്ല.
മൂന്ന് മാസം കൂടുമ്പോൾ രണ്ടു ദിവസത്തെ അവധിക്ക് റാഫി കുടുംബത്തെ സന്ദർശിക്കാൻ എത്തിയിരുന്നു. എന്നാൽ, ദുബൈയിലേക്ക് കൊണ്ട് പോകാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ തുടർച്ചയായി വഴക്കുണ്ടായി. തർക്കം രൂക്ഷമായതാകാം കൊലപാതക കാരണമെന്ന് ഗോപാലപുരം പോലീസ് വ്യക്തമാക്കി. ഇന്നലെ റാഫി എത്തിയത് വഴക്കും തർക്കവും എന്നന്നേക്കുമായി അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
ചൊവ്വാഴ്‌ച ദുബൈയിൽ നിന്ന് ഹൈദരാബാദിൽ എത്തിയ റാഫിയും നഫീസിന്റെ മാതാപിതാക്കളും തമ്മിൽ തർക്കമുണ്ടായി. നഫീസുമായും വഴക്കുണ്ടാക്കിയതിനെ തുടർന്ന് റാഫി വീട് വിട്ടു പോയി. തർക്കം പറഞ്ഞു തീർക്കാനായി ഭാര്യ ഫോണിൽ വിളിച്ചപ്പോൾ റാഫി ഒരു ലോഡ്‌ജിലേക്ക് നഫീസിനെ വിളിച്ചു വരുത്തി. ഇന്നലെ പുലർച്ചയോടെ നഫീസ ബീഗത്തെ റാഫി ലോഡ്‌ജിൽ വെച്ച് കൊലപ്പെടുത്തി. ഷൈഖ് മുഹമ്മദ് റാഫിയെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon