ശ്രീനഗർ: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ എണ്ണം 20 ആയി ഉയർന്നു. സംഭവത്തിൽ 40ൽ അധികം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.
പുൽവാമ ജില്ലയിലെ അവന്തിപ്പോറയിലാണ് ഭീകരർ സ്ഫോടനം നടത്തിയത്. ജമ്മുവിൽ നിന്നു ശ്രീനഗറിലേക്കു പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. 70 വാഹനങ്ങളിലായി 2500 ലേറെ സൈനികരുണ്ടായിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനങ്ങൾക്കു നേരെ ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വെടിവയ്പ്പു നടത്തിയതായും റിപ്പോർട്ടുണ്ട്. പ്രദേശം സൈനികർ വളഞ്ഞിരിക്കുകയാണ്. രക്ഷപ്പെട്ട ഭീകരർക്കു വേണ്ടി തെരച്ചിൽ ഊർജിതമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon