ഹേഗ് : കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ന് വാദം തുടങ്ങും. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
ചാരപ്രവര്‍ത്തനം ആരോപിച്ചാണ് പാകിസ്ഥാന്‍ പട്ടാളക്കോടതി കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക് ബന്ധം വഷളായതിനിടെയാണ് കേസില്‍ വാദം തുടങ്ങുന്നത്. ഇന്ത്യയ്ക്ക് വേണ്ടി പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് വാദിക്കുന്നത്.
വേണു രാജാമണി അടക്കമുള്ള ഉദ്യോഗസ്ഥരും കേസ് വാദത്തിനായുള്ള ഇന്ത്യന്‍ നയതന്ത്ര സംഘത്തിലുണ്ടാകും. കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്ഥാന്‍ കോണ്‍സുലാര്‍ ബന്ധം നിഷേധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ വാദിക്കും. നാളെയും ബുധനാഴ്ചയുമാണ് ഇന്ത്യയുടെ വാദം. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും പാകിസ്ഥാന്‍ കേസ് വാദിക്കും.
അതേസമയം മുസ്ലീം പേരിലെടുത്ത പാസ് പോര്‍ട്ട് ജാദവില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ബലൂചിസ്ഥാനില്‍ ചാര പ്രവര്‍ത്തനത്തിന് കുല്‍ഭൂഷണ്‍ ജാദവ് എത്തിയെന്നതിന് തെളിവുണ്ടെന്നും പാകിസ്ഥാന്‍ അവകാശപ്പെടുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon