ads

banner

Monday, 18 February 2019

author photo

തിരുവനന്തപുരം: കാസര്‍കോട് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലില്‍ അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്താല്‍ കര്‍ശന നടപടിയെന്ന് പോലീസ്. സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കി.

ഹര്‍ത്താലിന്റെ ഭാഗമായി പൊതുമുതലുകളും സ്വകാര്യ സ്വത്തുക്കളും നശിപ്പിക്കുന്നവര്‍ക്കെതിരെ പിഡിപിപി ആക്‌ട് (Prevention of Damages to the Public Propetry Act), 'സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കല്‍ തടയല്‍ ഓര്‍ഡിനന്‍സ് 2019' എന്നിവ പ്രകാരം കര്‍ശനനടപടി സ്വീകരിക്കുന്നതിനോടൊപ്പം അക്രമം നടത്തിയതിനു നേതൃത്വം നല്‍കിയവരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കും. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ ഈടാക്കാനാണ് നടപടി സ്വീകരിക്കുകയെന്ന് പോലീസ് അറിയിച്ചു.


ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ ഏഴ് ദിവസം മുമ്പ്  നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനം കൂടിയാണ് തിങ്കളാഴ്ച നടക്കുന്ന അപ്രതീക്ഷിത ഹര്‍ത്താല്‍. തുറന്നുപ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കും. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തുമെന്നും പോലീസ് വിയക്തമാക്കി.

ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച്‌ ആവശ്യമായ നടപടി എടുക്കണമെന്ന് റേഞ്ച് ഐജിമാരോടും സോണല്‍ എഡിജിപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement