തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള ടെന്‍ഡറില്‍ ടിയാല്‍ പങ്കെടുക്കും. വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കമ്പനി രൂപീകരിച്ച് ഉത്തരവിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍ ) എന്ന പേരിലാണ് കമ്പനി രൂപീകരിച്ചത്. മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് കമ്പനി. സിയാല്‍, കിയാല്‍ എന്നീ കമ്പനികളുടെ മാതൃകയിലാണ് ടിയാലും രൂപീകരിക്കുന്നത്.
കൂടാതെ, കൊച്ചി, കണ്ണൂര്‍ വിമാനത്താവള കമ്പനികള്‍, കെഎസ്ഐഡിസി, കിഫ്ബി, നാഷണന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് എന്നീ സ്ഥാപനങ്ങളാണ് പ്രത്യേക കമ്പനിയില്‍ ഉണ്ടാവുക. മാത്രമല്ല, ഇവിടത്തെ ഈ അന്താരാഷ്ട്രാ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുകയും വികസിപ്പിക്കുകയും ചെയ്ത കേരള സര്‍ക്കാറിനെ തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളവും ഏല്‍പ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

This post have 0 komentar
EmoticonEmoticon