ബോളിവുഡ് നടൻ അഭിഷേക് ബച്ചനും തെന്നിന്ത്യൻ സൂപ്പർ നായിക നിത്യ മേനോനും ഒന്നിക്കുന്നു. ആമസോണിന്റെ സൂപ്പർഹിറ്റ് സീരീസായ ബ്രീത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. മാധവൻ കേന്ദ്ര കഥാപാത്രമായ സൈക്കോളജിക്കൽ ത്രില്ലർ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്. അബന്‍ഡാൻറിയ എൻറർടൈൻമെൻസിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് ബ്രീത്ത് നിര്‍മ്മിക്കുന്നത്.
ഇത് എന്റെ ആദ്യത്തെ വെബ് സീരീസാണ്. ഏറെ പ്രതീക്ഷയോടെയാണ് ഇൗ അവസരത്തെ നോക്കിക്കാണുന്നതെന്നും നിത്യ മേനോൻ പറഞ്ഞു. കഥാപാത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ സാധ്യമല്ല. ഡിജിറ്റൽ മേഖലയിലേക്ക് പോവുന്നതിന്റെ ത്രില്ലിലാണ്. ബ്രീത്ത് ഒരുക്കിത്തരുന്നത് വലിയ കാൻവാസാണ്. ഒരു അഭിനേത്രിയെന്ന നിലക്ക് വളരെ തൃപ്തിയോടെയാണ് വെബ് സീരീസിലേക്ക് കടക്കുന്നതെന്നും നിത്യ കൂട്ടിച്ചേർത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon