ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ വേണമെന്ന ദളിന്റെ ആവശ്യം കര്‍ണാടകയില്‍ തര്‍ക്കത്തിലേക്ക് നയിക്കുന്നു. റായ്ചൂര്‍ ഒഴികെയുള്ള കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ക്ക് ആവശ്യമുന്നയിക്കേണ്ടെന്ന് ദള്‍ നിര്‍വാഹകസമിതി യോഗത്തില്‍ തീരുമാനമായെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാന്‍ തീരുമാനമായെങ്കിലും സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ കോലാറും, തുക്കൂരുവും, ചിക്കബെല്ലാപുരയുമടക്കമാണ് ദള്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇവ വിട്ടുനല്‍കാനാവില്ലെന്ന് കോണ്‍ഗ്സ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് റായ്ചൂര്‍ ഒഴികെയുള്ള കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ ആവശ്യപ്പെടേണ്ടെന്ന തീരുമാനത്തിലേക്ക് ദള്‍ നീങ്ങുന്നത്.
കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് നിലവില്‍ ദളിനുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസില്‍ ഒരുവിഭാഗം എതിര്‍പ്പുയര്‍ത്തുന്നത്. എന്നാല്‍ മൈസൂരുമേഖലയിലുള്ള സ്വാധീനമാണ് ദളിന്റെ നേട്ടം. അതേസമയം വടക്കന്‍ കര്‍ണാടകയില്‍ കൂടുതല്‍ സീറ്റുകള്‍ ദളിന് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ജെ.ഡി.എസ് ദേശീയ ആധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയും, ചെറുമക്കളായ നിഖില്‍ കുമാരസ്വാമിയും, പ്രജ്വല്‍ രേവണ്ണയും ഇത്തവണ മത്സരത്തിനിറങ്ങുമെന്നാണ് സൂചന.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon