തിരുവനന്തപുരം: ഈട്ടിത്തടി മുറിച്ചുകടത്തിയ കേസില്‍ അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റി അംഗത്തെ സിപിഎം സസ്പെന്‍ഡ് ചെയ്തു. അലയമണ്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ. ഷിബുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തട്ടത്തുമല ബഡ്സ് സ്കൂള്‍ വളപ്പില്‍നിന്നാണ് പഴയകുന്നുമ്മേല്‍ പഞ്ചായത്ത് അംഗം കൂടിയായ ഷിബു ഈട്ടിത്തടി മുറിച്ച് കടത്തിയത്.
ഷിബുവിനെ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഏരിയ സെക്രട്ടറി എസ്. ജയചന്ദ്രന്‍ പറഞ്ഞു. ഈ കേസില്‍ കഴിഞ്ഞ ദിവസം കിളിമാനൂര്‍ പൊലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഷിബുവിനൊപ്പം സുഹൃത്തും ചേർന്നാണ് മരം മുറിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon