ads

banner

Sunday, 20 January 2019

author photo

ദുബായ്: കഴിഞ്ഞ വര്‍ഷം ദുബായ് പൊലീസ് 3000ത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. 2017, 2016 വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ് 2018ല്‍ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകള്‍. 2017ല്‍ 1799, 2016ല്‍ 1899 അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്.

ആള്‍മാറാട്ടം നടത്തി സൃഷ്ടിച്ച 500ലധികം അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്. സൈബര്‍ കുറ്റകൃത്യത്തിനും ഹാക്കിങ്ങിനും ഇരയാകാന്‍ കൂടുതല്‍ സാധ്യത പ്രശസ്തരുടെ അക്കൗണ്ടുകളാണെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ജനങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കണം. എന്തെങ്കിലും നിയമലംഘനമോ അവഹേളനമോ നേരിട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. അക്കൗണ്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പ്രശസ്ത വ്യക്തികള്‍ അക്കൗണ്ടുകളില്‍ ശരിയായ പേര് ഉപയോഗിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement