മാണിക്യമലരായ മലരായ പൂവിന്‍ എന്ന ഗാനത്തിലുടെ പ്രശസ്തയായ പ്രിയ വാര്യര്‍ വീണ്ടും ശ്രദ്ധയമാകുന്നു.പ്രിയ മാത്രമല്ല റോഷനും ഇപ്പോള്‍ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ടീസറിലുടെയാണ് റോഷനും പ്രിയ വാര്യരും വീണ്ടും പ്രക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.
അന്ന് പ്രിയയുടെ കണ്ണിറുക്കലായിരുന്നെങ്കില്‍ ഇന്ന് റോഷന്റെ ലിപ്ലോക്കാണ് വൈറലായിരിക്കുന്നത്. 1.19 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ തമിഴ് ടീസറിലാണ് സ്‌കൂള്‍ യൂണിഫോമിലുള്ള ഇരുവരുടെയും ലിപ്ലോക്ക് രംഗം.
ലൈക്കുകളും ഡിസ്ലൈക്കുകളും നിറഞ്ഞ ടീസര്‍ ഇതിനോടകം തന്നെ 1,177,536 പേര്‍ കണ്ടു കഴിഞ്ഞു. ട്രെന്‍ഡിംഗിലും ഒന്നാമതാണ്. പക്ഷേ ലൈക്കുകളേക്കാള്‍ അധികം ഡിസ്ലൈക്കുകളാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. 19k ലൈക്കുകളും 40k ഡിസ്ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ ടീസറിലെ ലിപ്ലോക്ക് രംഗത്തെ വിമര്‍ശിച്ച് നിരവധി കമന്റുകളും കമന്റ് ബോക്സില്‍ നിറഞ്ഞിട്ടുണ്ട്.
ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon