മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുനസൃഷ്ടിച്ച ഹിന്ദുമഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡേ അറസ്റ്റിൽ. ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിര്‍ത്തത് പൂജ ആയിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽപോയ പൂജ അലിഗഡിലെ താപാലിൽനിന്നാണ്അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് അശോക് പാണ്ഡെയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെയാണ് ഉത്തർപ്രദേശ് പൊലീസ് കേസെടുത്തത്. ഗാന്ധി വധം പുനസൃഷ്ടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന മൂന്നു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.രാജ്യം രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വദിനം ആചരിച്ച ജനുവരി 30 ന് അലിഗഡില്‍ ഗാന്ധി വധം പുനരാവിഷ്ക്കരിച്ച് ഹിന്ദുമഹാസഭ ആഘോഷിക്കുകയായിരുന്നു. കോലത്തിനു നേരെ വെടിയുതിര്‍ത്ത ശേഷം രക്തമെന്ന് തോന്നിപ്പിക്കും വിധം ചുവന്ന ചായമൊഴുക്കിയുമാണ് ഗാന്ധിവധത്തിന്റെ ഓര്മ പുതുക്കിയത്. തുടര്‍ന്ന് ഹിന്ദുമഹാസഭയുടെ നേതാക്കള്‍ ചേര്‍ന്ന് ഗാന്ധിയുടെ കൊലപാതകിയായ നാഥൂറാം ഗോഡ്സെയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും മധുരം വിളമ്പുകയും ചെയ്തു.
ദസ്ര ആഘോഷത്തിനു രാവണന്റെ കോലം കത്തിക്കുന്നതിനു സമാനമാണ് ഇതെന്നായിരുന്നു പൂജയുടെ പ്രതികരണം. ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ പാടില്ലെന്നും ഇന്ത്യ വിഭജന സമയത്ത് ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ആളാണ് ഗാന്ധിയെന്നും പൂജ പറഞ്ഞു
Wednesday, 6 February 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon