ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലുണ്ടായ സ്ഫോടനത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. സ്ഫോടകവസ്തുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട്.
നിയന്ത്രണരേഖയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ മാറിയാണ് സ്ഫോടകവസ്തുകള്‍ കണ്ടെത്തിയത്. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാവാം സ്ഫോടക വസ്തുകള്‍ സ്ഥാപിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കരസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് നൗഷെരയിലും കരസേന ഉദ്യോഗസ്ഥന്‍ കൊല്പപ്പെട്ടിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon