വാഷിങ്ടൺ: 2020 ൽ നടക്കാൻ പോകുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ട് സെനറ്റർ എലിസബത്ത് വാരൻ. സാമ്പത്തികമായ അസമത്വം ഇല്ലാതാക്കുമെന്ന വാഗ്‌ദാനമാണ് അവർ പ്രധാനമായും മുന്നോട്ട് വെച്ചത്. കൂടാതെ നിരവധി ജനപ്രിയ വാഗ്‌ദാനങ്ങളും അവർ മുന്നോട്ട് പ്രഖ്യാപിച്ചു.
നമ്മുടെ ജീവിതങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്ന് വാരൻ പറഞ്ഞു. എന്നാൽ, ട്രംപിനെ കടന്നാക്രമിക്കാൻ അവർ മുതിർന്നില്ല. പക്ഷേ യു.എസിലെ വൻകിട വ്യവസായികൾക്കെതിരെ വാരൻ രംഗത്തെത്തി.
ഇപ്പോൾ വൈറ്റ് ഹൗസിലിരിക്കുന്നയാൾക്ക് എന്താണ് തകർന്നതെന്ന് ബോധ്യമില്ലെന്നും ഘടനാപരമായ മാറ്റം അമേരിക്കയിൽ കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നും വാരൻ വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon