ഉംറ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തികൾക്ക് ഏജൻസികളെ നേരിട്ട് സമീപിക്കാതെ തന്നെ ഓൺലൈൻ വഴി വിസയും താമസ , ഗതാഗത സൗകര്യങ്ങളും ലഭ്യമാക്കുന്ന മഖാം പോർട്ടൽ സൗദി ഹജ്ജ്ജ് ആൻ്റ് ഉംറ മന്ത്രാലയം കൂടുതൽ പരിഷ്ക്കരിച്ചു പുറത്തിറക്കി. നേരത്തെ പരീക്ഷണാർത്ഥം നടപ്പാക്കിയിരുന്ന പദ്ധതി നിരവധി സർവീസ് ഓപ്പറേറ്റർമാർ ഉപയോഗപ്പെടുത്തിയിരുന്നു.
http://https://eservices.haj.gov.sa/eservices3/pages/home.xhtml?dswid=-2981
എന്ന ലിങ്കിൽ പോയാൽ അപേക്ഷകൻ്റെ രാജ്യവും മറ്റു വിവരങ്ങളുമെല്ലാം പൂരിപ്പിച്ച് നൽകിയാൽ താമസത്തിനു ഹോട്ടലുകളിൽ ഈടാക്കുന്ന ചാർജ്ജും മറ്റു വിവരങ്ങളും അറിയാൻ സാധിക്കും.പുതിയ സേവനം പൊതു ജനങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്താൻ തുടങ്ങുന്നതോടെ സൗദിയിലേക്ക് വിദേശ തീർഥാടകരുടെ വലിയ ഒഴുക്ക് തന്നെയുണ്ടാകുമെന്നാണു കരുതപ്പെടുന്നത്.പല വിദേശ രാജ്യങ്ങളിലെ തീർഥാടകരിൽ നിന്നും ഓപ്പറേറ്റർമാർ വൻ സംഖ്യ ഈടാക്കാറുണ്ട്.
പുതിയ പോർട്ടലിലെ വിവര പ്രകാരം 700 റിയാലിൽ താഴെ മാത്രമേ താമസത്തിനും സൗദിക്കകത്തെ ട്രാൻസ്പോർട്ടേഷനും ചെലവാകുന്നുള്ളു. ഇത് കൂടുതൽ പേരെ ആകർഷിക്കുമെന്ന് തീർച്ചയാണു.വിഷൻ 2030 പ്രകാരം ഒരു വർഷം 3 കോടി ഉംറ തീർഥാടകരെ രാജ്യത്തെത്തിക്കുകയാണു അധികൃതരുടെ ലക്ഷ്യം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon