മലപ്പുറം: മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളന വേദിയിൽ സ്ത്രീകൾ പാട്ടുപാടിയതിനെതിരെ സമസ്ത കേരള ജംഈയ്യത്തുൽ ഉലമ ഇ കെ വിഭാഗം രംഗത്ത്. സ്ത്രീകൾ വേദിയിൽ പാട്ടുപാടിയത് അനിസ്ലാമികമാണെന്ന് സമസ്ത മുസ്ലിം ലീഗ് നേതാക്കളോട് നിലപാട് വ്യക്തമാക്കി.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ഗാനമേള നടത്തിയിരുന്നു. ഇതിൽ സ്ത്രീകൾ പങ്കെടുത്ത് പാട്ട് പാടിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ജില്ലാ സമ്മേളനം ആരംഭിച്ചത്. ഇസ്ലാമിന്റെ പരിധിക്ക് അപ്പുറം പോകുന്ന സ്ത്രീകൾ പരസ്യമായ ഡാൻസ് കളിക്കുക, വേദിയിൽ കയറുകയൊക്കെ ചെയ്താൽ അത് അനിസ്ലാമികതയിലേക്ക് പോകും. ഇസ്ലാമികത കാത്തു സൂക്ഷിക്കാൻ നേതാക്കൾ ശ്രമിക്കുമെന്നാണ് കരുതുന്നതെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സമദ് പൂക്കോട്ടൂർ പറഞ്ഞു.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുനടത്തിയ കോൺഫ്രൻസിൽ പാണക്കാട് സാദിഖലി തങ്ങളുടെ സാനിധ്യത്തിലാണ് സമസ്ത തങ്ങളുടെ നിലപാട് മുസ്ലിം ലീഗിനെ അറിയിച്ചത്. സ്ത്രീകൾ പൊതു പരിപാടിയിൽ പങ്കെടുക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് സമസ്ത വിഭാഗം. അതാവും ഇത്തരത്തിൽ പ്രതികരിച്ചത്. മുസ്ലിം ലീഗ് നേതാവ് യു എ ലത്തീഫ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon