തിരുവനന്തപുരം: മിന്നല്‍ ഹര്‍ത്താലിനിടെ സംസ്ഥാനത്ത് ഉണ്ടായ അക്രമങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ പ്രതിചേര്‍ക്കണമെന്ന് ഹൈക്കോടതി. ശബരിമല ഹര്‍ത്താലിലെ 990 കേസുകളില്‍ ടി.പി.സെന്‍കുമാര്‍ അടക്കമുള്ള നേതാക്കള്‍ പ്രതികളാകും. നേതാക്കളെ പ്രതിയാക്കണമെന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചു. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശബരിമല ഹര്‍ത്താലുകളില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു നേതാക്കളില്‍നിന്ന് ഈടാക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മുന്‍കൂട്ടി നോട്ടിസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയതിന്റെ പേരില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസില്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ മൂന്നുപേര്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഡീന്‍ അഭിഭാഷകനല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ എം.സി.കമറുദ്ദീന്‍, ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ വ്യാപക അക്രമം ഉണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കെഎസ്ആര്‍ടിസിക്കു മാത്രം 1.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അക്രമ സംഭവങ്ങളില്‍ 189 കേസെടുത്തു. 4,430 പേര്‍ പ്രതികളാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിയമവ്യവസ്ഥയെ മാനിക്കുന്നുവെന്നും കോടതി നടപടികളുമായി സഹകരിക്കുമെന്നും ഡീന്‍ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon