ads

banner

Friday, 22 February 2019

author photo

തിരുവനന്തപുരം: ശംഖുംമുഖം ഇുമുതല്‍ ഒരാഴ്ചക്കാലം ഉത്സവലഹരിയില്‍. തിരുവനന്തപുരം നഗരസഭയ്ക്കു കീഴിലുള്ള ശംഖുംമുഖം ആര്‍ട്സ് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച്‌ കാര്‍ണിവലിന് ഇന്ന് തുടക്കമാകും. തീരത്തെ വിവിധ നിറങ്ങളില്‍ ആറാടിക്കുന്ന സിംക്രണൈസ്ഡ് ലൈറ്റിംഗാണ് ബീച്ച്‌ കാര്‍ണിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. 28ന് കാര്‍ണിവല്‍ സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് വിവിധ കായിക മല്‍സരങ്ങളും രാത്രി കലാപരിപാടികളും അരങ്ങേറും. തലസ്ഥാന നഗരത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗസില്‍ എീവര്‍ സംയോജിച്ചാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്ന ത്. ഇന്ന് വൈകിട്ട് ആറിന് മന്ത്രി എ.കെ.ബാലന്‍ ശംഖുമുഖം ബീച്ച്‌ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ വി.കെ.പ്രശാന്ത് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ജയചന്ദ്രന്‍ കടമ്ബനാടും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ അരങ്ങേറും.

നാളെ വൈകിട്ട് നാലു മുതല്‍ പുരുഷന്മാരുടെ വടംവലി മല്‍സരം, രാത്രി ഏഴിന് ലോക്ധര്‍മി അവതരിപ്പിക്കുന്ന നാടകം- 'ശാകുന്തളം'. 24ന് വൈകിട്ട് നാലിന് ബീച്ച്‌ ഹാന്‍ഡ് ബോള്‍ മല്‍സരം, രാത്രി ഏഴിന് മെഗാഷോ- 'മദ്രാസ് മെയില്‍'. 25ന് വൈകിട്ട് നാലിന് ബീച്ച്‌ ഫുട്‌ബോള്‍ മല്‍സരം, രാത്രി ഏഴിന് ദിവ്യ നെടുങ്ങാടിയുടെ മോഹിനിയാട്ടം തുടര്‍ന്ന് പി.ഭാസ്‌കരന്‍ സ്മൃതി ഗീതം. 26ന് വൈകിട്ട് നാലിന് ബീച്ച്‌ വോളിബോള്‍ മല്‍സരം, രാത്രി ഏഴിന് തെയ്യം. അഗ്‌നി ഘണ്ടാകര്‍ണന്‍ ഉള്‍പ്പെടെ പ്രമുഖങ്ങളായ മൂന്ന് തെയ്യക്കോലങ്ങള്‍ മലബാറിന്റെ അനുഷ്ഠാന രീതിയില്‍ ശംഖുമുഖം തീരത്ത് അവതരിപ്പിക്കപ്പെടും. 27ന് വൈകിട്ട് നാലിന് സ്ത്രീകളുടെ വടംവലി മല്‍സരം, രാത്രി ഏഴിന് കര്‍ണാടകയില്‍ നിന്നുള്ള നാടോടി കലാരൂപമായ ദൊല്ലു കുനിത. സമാപന ദിവസമായ 28ന് രാത്രി ഏഴിന് ജോബ് കുര്യനും ആന്‍ ആമിയും നയിക്കു മ്യൂസിക്കല്‍ ബാന്‍ഡിന്റെ സംഗീത നിശ.

കലാ വിന്യാസങ്ങള്‍, ഫുഡ് കോര്‍ട്ട് , ആരോഗ്യ പ്രദര്‍ശനം, പുസ്തകമേള എന്നിവയും ബീച്ച്‌ കാര്‍ണിവലിന്റെ ഭാഗമായുണ്ട്. കാര്‍ണിവലില്‍ എത്തുവരുടെ പോര്‍ട്രെയ്റ്റുകള്‍ ചിത്രകലാ വിദ്യാര്‍ഥികള്‍ തല്‍സമയം വരച്ചുനല്‍കും. ബീച്ച്‌ കാര്‍ണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ശംഖുമുഖം ആര്‍ട് മ്യൂസിയത്തില്‍ നടുവരുന്ന 'ബോഡി' പ്രദര്‍ശനം സംസ്ഥാനത്തെ കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി വരികയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിുള്ള 55 കലാകാരരാണ് ഈ പ്രദര്‍ശനത്തില്‍ ചിത്രങ്ങളും ശില്‍പങ്ങളും കലാവിന്യാസങ്ങളുമായി അണിനിരന്നിട്ടുള്ളത്. മ്യൂസിയം സന്ദര്‍ശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement