വാരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരണസിയില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 2.51 കോടിയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ 1.27 കോടി രൂപയാണ് മോദിക്കുള്ള നിക്ഷേപങ്ങളില്‍ ഏറ്റവും വലുത്. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും അടങ്ങിയതാണ് മോദിയുടെ ആസ്തി.
മോദിയുടെ ആസ്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 52 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. അദ്ധേഹത്തിന്റെ കെെയില്‍ ആകെ 38,750 രൂപയാണ് പണമായി ഉള്ളത്. 4143 രൂപ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ ശമ്ബളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് മോദിയുടെ പ്രധാന വരുമാന മാര്‍ഗം. തന്റെ പേരില്‍ യാതൊരു കേസും നിലവിലില്ലെന്നുെം പത്രികയില്‍ പറയുന്നു. 1.90 ലക്ഷം രൂപയുടെ രണ്ട് ഇന്‍ഷൂറന്‍സ് പോളിസിയുണ്ട്. എന്നാല്‍ ബാധ്യതകള്‍ ഒന്നുമില്ലെന്നും വ്യക്തമാക്കുന്നു.
നാമനിര്‍ദേശ പത്രികയില്‍ തനിക്ക് ബിരുദാനന്തര ബിരുദമുണ്ടെന്ന് മോദി വ്യക്തമാക്കി. 1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും 1983-ല്‍ അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും നേടിയത് ഏത് വിഷയത്തിലാണെന്ന് വ്യക്തമാക്കുന്നില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon