ads

banner

Tuesday, 19 February 2019

author photo

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയേടനുബന്ധിച്ച് സെക്രട്ടറിയേറ്റിന് മുന്നിലുണ്ടായിരുന്ന സമരപന്തലുകള്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു.കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എം.പാനല്‍ ജീവനക്കാരി ദിയയാണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഭര്‍ത്താവ് മരിച്ചതിനാല്‍ ജീവിക്കാന്‍ വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളാണെ് തനിക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളിലെന്നും പറഞ്ഞുകൊണ്ടാണ് ദിയ ആത്മഹത്യാശ്രമം നടത്തിയത്.

 കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നഗരസഭാ അധികൃതര്‍ സെക്രട്ടറിയേറ്റിന് മുന്നിലുണ്ടായിരുന്ന സമരപന്തലുകള്‍ പൊളിച്ചു നീക്കിയത്. രാത്രി മുതല്‍ തന്നെ സഥലത്ത് സമരക്കാര്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി കഴുത്തില്‍ കുരുക്കിട്ട് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും യുവതി താഴെയിറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസും അഗ്നിശമനാ സേനയും സ്ഥലത്തെത്തി മരത്തിന് മുകളില്‍ കയറി ഇവരെ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയും താഴെ ഇറക്കുകയുമായിരുന്നു. ശേഷം യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement