ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കല്‍ വൈകിക്കാന്‍ വീണ്ടും നീക്കങ്ങള്‍. പുതിയ മരണവാറണ്ട് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന് ഗുപ്തയുടെ അഭിഭാഷകന് എ.പി.സിങ് പിന്മാറി. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇതോടെ കോടതി ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. ശിക്ഷ നടപ്പാക്കുന്നത് നീട്ടാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പ്രോസിക്യൂഷന് വാദിച്ചു. അങ്ങനെയാണെങ്കില്‍പ്പോലും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചേ മതിയാകൂ എന്ന് കോടതി പ്രതികരിച്ചു. പവന് ഗുപ്തയ്ക്ക് അഭിഭാഷകനെ നല്‍കുന്നതിന് ഒരു ദിവസം കൂടി കാത്തിരിക്കാമെന്ന് കോടതി അറിയിച്ചു. തീരുമാനം കേട്ട നിര്‍ഭയയുടെ മാതാപിതാക്കള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു.
https://ift.tt/2wVDrVvനിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കല്‍ വൈകിക്കാന്‍ വീണ്ടും നീക്കം
Previous article
5ജി; താൽപര്യമില്ലാതെ ടെലികോം കമ്പനികൾ
This post have 0 komentar
EmoticonEmoticon