തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അപകീര്‍ത്തിപ്പെടുത്തലുകള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിയമ നിര്‍മ്മാണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ ഐഡികള്‍ വഴിയുള്ള ഇത്തരം വ്യക്തിഹത്യകള്‍ അംഗീകാരിക്കാനകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പലപ്പോഴും സേവനദാതാക്കള്‍ അന്വേഷണ ഉദ്യോഗ സ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നില്ല. വിദേശത്ത് നിന്നുള്ള വിവരങ്ങള്‍ കൈമാറല്‍ രാജ്യാന്തര വിഷയങ്ങള്‍ ആയതിനാല്‍ അവരുടെ സഹായം ലഭിക്കാറില്ല. ചില സേവന ദാതാക്കള്‍ കൂട്ടായ്മകളുടെ വിവരങ്ങള്‍ നല്‍കാത്തത് .
പലപ്പോഴും വധഭീഷണി ഉള്‍പ്പെടെയുള്ള പരാതികളില്‍ നടപടികളിലേക്ക് പോകുന്നതിന് തടസ്സമാകുന്നു. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം വേണമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 2016 മുതല്‍ 502 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon