തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരിലെ ആനപരിപാലന കേന്ദ്രം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിക്ക് തുടക്കമായിരിക്കുന്നു. ആനകളുടെ പുനരധിവാസം ലക്ഷ്യമിട്ടുളള മികച്ച സംവിധാനങ്ങളാകും ആനപരിപാലന കേന്ദ്രത്തില്‍ ഒരുക്കുക.
സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ ആനകളെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ഇവിടുണ്ടാകും. ആനകള്‍ക്ക് ഒറ്റയ്ക്കും കൂട്ടമായും സഞ്ചരിക്കുന്നതിന് സാധിക്കുന്ന വിധത്തിലാകും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍. അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരുന്നതോടെ സഞ്ചാരികള്‍ക്ക് ആനകളെ അടുത്തു കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
ആന മ്യൂസിയം, പാപ്പാന്മാര്‍ക്കുള്ള പരിശീലന കേന്ദ്രം, ബയോളജിക്കല്‍ പാര്‍ക്ക് എന്നിവയും കോട്ടൂരില്‍ തയ്യാറാക്കും. ആനകള്‍ക്കു വേണ്ടി പ്രത്യേക ഭക്ഷണശാലയും പദ്ധതിയില്‍ ഉണ്ട്. കിഫ്ബിയില്‍ നിന്നും അനുവദിച്ച 105 കോടി രൂപ ചെലവഴിച്ചാണ് ആനപരിപാലന കേന്ദ്രം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. 2020 അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon