വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ മെക്സിക്കന്‍ മതിലിനെതിരെ ഭൂവുടമകളും പരിസ്ഥിതി പ്രവര്‍ത്തകരും കോടതിയില്‍ ഹരജി നല്‍കി. കോടികള്‍ മുടക്കി നിര്‍മിക്കുന്ന മതില്‍ പരിസ്ഥിതി സന്തുലിതാവസ്ഥയെ ബാധിക്കുമെന്നാണ് പരിസ്ഥിതി സംഘടനകളുടെ വാദം.
അതേസമയം മതില്‍ നിര്‍മിച്ചാല്‍ തങ്ങളുടെ ഭൂമി വിഭജിക്കപ്പെടുമെന്നു കാണിച്ചാണ‌് തെക്കന്‍ ടെക‌്സാസിലെ ഭൂവുടമകളുടെ ഹരജി. പബ്ലിക്ക് സിറ്റിസൺ എന്ന വക്കീലന്മാരുടെ സംഘമാണ് നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെയും അമേരിക്കയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. കാലിഫോർണിയയിലെയും ന്യൂയോർക്കിലെയും ഗവര്‍ണർമാര്‍ ട്രംപിനെതിരെ അതിശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്.
മതില്‍ നിര്‍മാണത്തിന് ആവശ്യപ്പെട്ട 570 കോടി ഡോളര്‍ നല്‍കാന്‍ കഴിയില്ലെന്ന‌് കോണ്‍ഗ്രസ‌് അറിയിച്ചതോടെയാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
This post have 0 komentar
EmoticonEmoticon