കൊച്ചി : കുറഞ്ഞ പലിശക്ക് വന്‍തുക വായ്പ വാഗ്ദാനം ചെയ്ത് സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. നിരവധി പേരെ കബളിപ്പിച്ച ക്യാപിറ്റല്‍ സൊല്യൂഷന്‍ ആന്റ് കണ്‍സല്‍ട്ടന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ രാജസ്ഥാന്‍ സ്വദേശി ത്രിലോക് കുമാറാണ് എറണാകുളം പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇയാളില്‍ നിന്ന് 25 ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കലാക്കിയത്.
കേസില്‍ മൊത്തം നാല് പ്രതികളാണുള്ളത്. ലോണിനായി അപേക്ഷിക്കുന്നവരില്‍ നിന്ന് പ്രോസസിങ് ചാര്‍ജ്, സര്‍വീസ് ചാര്‍ജ് എന്നിവ കൈപ്പറ്റിയ ശേഷം ലോണ്‍ നല്‍കാതെ കബളിപ്പിക്കുന്നതാണ് ഇവരുടെ രീതി. തട്ടിപ്പിനിരയായവര്‍ ഏറെയും കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
This post have 0 komentar
EmoticonEmoticon