മുബൈ: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു മേഖലയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒളിച്ചോടുകയാണെന്ന് മോദി പറഞ്ഞു. ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറാകുന്നതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ വാര്‍ധയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം.
ഹിന്ദുക്കളെ അപമാനിക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. സമാധാനപ്രിയരായ ഹിന്ദുക്കളെ കോണ്‍ഗ്രസ് ഭീകരര്‍ ആയാണ് കാണുന്നതെന്നും മോദി പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് ഭയമാണെന്നും മോദി ആരോപിച്ചു. എന്നാല്‍ മോദിയുടെ പരാമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കല്‍ രംഗത്തെത്തിയിട്ടുണ്ട്.
അഞ്ച് വര്‍ഷം ഭരിച്ചിട്ട് പറയാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണ് മോദി ഇപ്പോള്‍ ജനങ്ങളെ വര്‍ഗീയമായി തരംതിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിന് പുറമേ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon