ads

banner

Monday 27 May 2019

author photo

തിരുവനന്തപുരം: കൈത്തറി ഉപദേശക സമിതിയുമായി വ്യവസായ മന്ത്രി ഇപി ജയരാജന്‍ ചര്‍ച്ച നടത്തി. കൈത്തറി തൊഴിലാളികള്‍ക്ക് പരിഷ്‌കരിച്ച മിനിമം കൂലി വൈകാതെ നടപ്പാക്കുന്നതിന് സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌റ്റൈല്‍സ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. 

കൈത്തറി മേഖലയുടെ സമഗ്രവികസനത്തിനും ക്ഷേമത്തിനും സഹായകരമായ നവീന പദ്ധതികള്‍ ആവിഷ്‌കരിക്കാനും സ്‌കൂള്‍ യൂണിഫോം പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനും നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ നാടുകാണിയില്‍ ആധുനിക കൈത്തറി പ്രോസസ്സ്ഹൗസ് ഹാന്‍വീവിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതിനും കൈത്തറി തൊഴിലാളികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കുന്നതിനും കൈത്തറി ഉപദേശക സമിതിയില്‍ മന്ത്രി നിര്‍ദേശം നല്‍കി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement