ads

banner

Thursday, 14 February 2019

author photo

തെരഞ്ഞെടുപ്പ് സമിതി ചേരുന്നതിന് മുൻപേ ബിജെപി സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയ പാര്‍ട്ടി അധ്യക്ഷന്‍ പി.എസ് ശ്രീധരൻ പിള്ളക്കെതിരെ പാർട്ടിക്കുള്ളിൽ കലഹം. അധ്യക്ഷന്റെ നടപടിക്കെതിരെ മുരീളധരപക്ഷത്തെയും  കൃഷ്ണദാസ് പക്ഷത്തെയും നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകി. യു.ഡി.എഫിനും എൽ.ഡി.എഫിനും മുൻപേ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് അയച്ചത് നേട്ടമായാണ് ബിജെപി അദ്ധ്യക്ഷൻ വിശദീകരിച്ചത്. 

കാര്യങ്ങൾ എല്ലാം പി.എസ് ശ്രീധരൻ പിള്ളയും കേരളത്തിന്‍റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എൽ സന്തോഷും ചേർന്ന്  തീരുമാനിക്കുന്നുവെന്നാണ് പ്രധാന പരാതി. ദേശീയ ജനറൽ സെക്രട്ടറി മുരളീധരറാവുവിന്റെ നേതൃത്വത്തിൽ ചേരുന്ന കോർ കമ്മിറ്റി യോഗത്തിലും സംസ്ഥാന അദ്ധ്യക്ഷനെതിരെ വിമർശനം ഉയരും.

അതേസമയം, വിശദമായ ചർച്ചകൾ നടത്താതെയാണ്  പട്ടിക തയ്യാറാക്കിയതെന്നാണ് ബിജെപിയിലെ വിമ‍ർശനം. കോർ കമ്മിറ്റിയിൽ വിശദമായ ചർച്ച ഉണ്ടായില്ല. സംസ്ഥാന തെരഞ്ഞെടുപ്പ്   സമിതി പോലും ചേർന്നില്ലെന്ന് വി മുരളീധര പക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കൾ വിമ‍ർശിക്കുന്നു. 

കൃഷ്ണദാസ് പക്ഷത്തോടുള്ള നേരത്തെയുണ്ടായിരുന്ന അടുപ്പം ഇപ്പോൾ പിഎസ് ശ്രീധരൻപിള്ളയ്ക്കല്ല. മുരളീധരപക്ഷത്തോട് നല്ല ബന്ധത്തിലുള്ള ബി.എൽ സന്തോഷുമായി ചേർന്നാണ് പിള്ള പട്ടിക തയ്യാറാക്കിയത്. മുരളീധര പക്ഷത്തെ കെ. സുരേന്ദ്രന്‍റെ പേര് ഒന്നിലധികം മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement