ജമ്മു കാശ്‌മീർ പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും. കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിനൊപ്പമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
ഉറിക്കും പത്താൻ കോട്ടിനും ശേഷം ഇപ്പോൾ പുൽവാമ യിലും ഭീകരാക്രമമണം ഉണ്ടായി. ഭാവിയിൽ ഇത് ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രിയങ്ക് ഗാന്ധി ആവശ്യപ്പെട്ടു. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയം പറയേണ്ട സമയമല്ല ഇതെന്ന വിശദീകരണത്തോടെ ലക്നൗവിൽ നടത്താനിരുന്ന വാർത്താ സമ്മേളനം പ്രിയങ്ക ഒഴിവാക്കി.
മൂന്ന് മണിയോടെ പുൽവാമ ജില്ലയിലെ അവന്തിപ്പോറയിലാണ് ഭീകരർ സ്ഫോടനം നടത്തിയത്. ജമ്മുവിൽ നിന്നു ശ്രീനഗറിലേക്കു പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തിൽ മരണസംഖ്യ മുപ്പതായി. 45 ജവാൻമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.
അപകട സമയത്ത് 70 വാഹനങ്ങളിലായി 2500 ലേറെ സൈനികരുണ്ടായിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനങ്ങൾക്കു നേരെ ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വെടിവയ്പ്പു നടത്തിയതായും റിപ്പോർട്ടുണ്ട്. പ്രദേശം സൈനികർ വളഞ്ഞിരിക്കുകയാണ്. രക്ഷപ്പെട്ട ഭീകരർക്കു വേണ്ടി തെരച്ചിൽ ഊർജിതമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon