ചെന്നൈ: മഹാത്മാ ഗാന്ധിയെ കൊന്ന ഹിന്ദുവായ നാഥുറാം ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയെന്ന് മക്കള്‍ നീതി മയ്യം പ്രസിഡന്റും സിനിമാ നടനുമായ കമല്‍ ഹാസന്റെ പ്രസ്താവനക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാനൊരുങ്ങി ബി ജെ പി. മല്‍ ഹസനെ അറസ്റ്റ് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റചട്ടം ലംഘിക്കുന്ന പ്രസംഗം നടത്തിയതിന് കമല്‍ ഹസനെതിരെ നടപടിയെടുക്കാനുമാണ് ബി.ജെ.പി ആവശ്യം. വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതാണ് കമല്‍ ഹാസന്റെ പരാമര്‍ശമെന്ന് ബി ജെ പി ആരോപിച്ചു.
ഗാന്ധിയുടെ വധം വീണ്ടും ഉയര്‍ത്തി കൊണ്ടുവന്ന് ഹിന്ദു തീവ്രവാദം എന്ന് വിളിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ന്യൂനപക്ഷ വോട്ട് സ്വന്തമാക്കാനുള്ള കമല്‍ ഹസന്റെ ശ്രമമാണിതെന്നും ബി.ജെ.പി തമിഴ്നാട് പ്രസിഡണ്ട് തമിഴിസൈ സൗന്ദര്യരാജൻ ആരോപിച്ചു.
അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ പ്രസംഗിക്കവെയാണ് കമല്‍ ഹാസന്‍ പരാമര്‍ശം നടത്തിയത്. അറവകുറിച്ചി മണ്ഡലത്തില്‍ ഒരുപാട് മുസ്ലീങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്ബില്‍ വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ എന്നാണ്- കമല്‍ ഹാസന്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon