റിയാദ്: സൗദി എണ്ണക്കപ്പലിനു നേരെ ആക്രമണം. ക്രൂഡ് ഓയിലുമായി സൗദിയില്‍ നിന്നും പുറപ്പെട്ട കപ്പലിന് നേരെയാണ് കടലില്‍ വെച്ച് ആക്രമണം നേരിട്ടത്.
സഊദി ഊര്‍ജ്ജ വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു എണ്ണടാങ്കറുകള്‍ക്ക് നേരെ യു എ ഇ തീരത്ത് വെച്ചാണ് ആക്രമണം ഉണ്ടായതെന്നും കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാകാതെ രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഊദിയിലെ റാസ്തന്നൂറ തുറമുഖത്തു നിന്നും അമേരിക്കയിലേക്ക് ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പലിന് നേരെ ഫുജൈറ തീരത്ത് വെച്ചാണ് ആക്രമണമുണ്ടായത്. എണ്ണചോര്‍ച്ചയോ മറ്റു അപകടങ്ങളോ ഉണ്ടായിട്ടില്ലെന്നും കപ്പലിന്റെ പുറം ഭാഗത്തു സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫുജൈറ തീരത്ത് ഇറാനില്‍ നിന്നും 115 കിലോമീറ്റര്‍ അകലെ വെച്ചാണ് ആക്രമണം.
സംഭവത്തില്‍ പ്രാദേശിക, അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും ആള്‍നാശമോ എണ്ണ ചോര്‍ച്ചയോ ഉണ്ടായിട്ടില്ലെന്നും സൗദിഅറേബ്യ അറിയിച്ചു. സൗദിയുടെ ഓയില്‍ ടെര്‍മിനലില്‍ നിന്ന് അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ നിറയ്ക്കാനുള്ള യാത്രാ മധ്യേയാണ് ഒരു ടാങ്കര്‍ ആക്രമിക്കപ്പെട്ടത്.
വാണിജ്യ കപ്പലുകള്‍ക്കും സാധാരണ പൗരന്മാര്‍ക്കും നേരെയുള്ള ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സമുദ്രമാര്‍ഗത്തിലുടെയുള്ള യാത്രയ്ക്കുള്ള സുരക്ഷാ ഭീഷണിയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നത്. ആഗോള സമാധനത്തെയും സുരക്ഷയെയും ഇത് ബാധിച്ചേക്കുമെന്നും സൗദി വ്യക്തമാക്കി.
ആക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ മോസ്കോ സന്ദര്‍ശനം മാറ്റിവെച്ച് ഇറാന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി ബ്രസ്സല്‍സിലേക്ക് തിരിച്ചു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. തങ്ങള്‍ക്കുനേരെ ആരോപണമുന്നയിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇറാന്‍ ആരോപിക്കുന്നു. മേഖലയെ അസ്ഥിരപ്പെടുത്താന്‍ വിദേശ ശക്തികള്‍ ശ്രമിക്കുകയാണെന്നും ഇറാന്‍ ആരോപിച്ചു.
2015ലെ ആണവക്കരാറില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഇറാനെതിരെ അമേരിക്ക നടപടി കടുപ്പിക്കുകയാണ്. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി ഇറാനെ സാമ്പത്തികമായി തകര്‍ക്കുന്നതോടൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫ് തീരത്തേക്ക് രണ്ട് വന്‍ യുദ്ധക്കപ്പലുകളാണ് അയച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon