ന്യൂഡല്‍ഹി: രാജ്യത്തെ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശൗചാലയങ്ങളുടെകാവല്‍ക്കാരനാകുന്നതുവഴി രാജ്യത്തെ വനിതകളുടെ സംരക്ഷകനായി മാറുകയാണെന്നും മോദി അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ വാര്‍ധയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
'ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. കക്കൂസുകളുടെ കാവല്‍ക്കാരനാകുന്നതിലൂടെ കോടിക്കണക്കിന് വരുന്ന ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് സംരക്ഷിക്കുന്നത്. ഒരു കോണ്‍ഗ്രസ് നേതാവ് രണ്ട് ദിവസം മുന്‍പ് എന്നെ കക്കൂസുകളുടെ കാവല്‍ക്കാരനെന്ന് വിളിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ശുചിത്വജോലിക്കാരെ അപമാനിക്കുന്നതാണ്. എനിക്കെതിരേ നടത്തുന്ന ഇത്തരം കളിയാക്കലുകളെ ഞാന്‍ അലങ്കാരമായി കാണുന്നു.' മോദി പറഞ്ഞു.
കോണ്‍ഗ്രസിനൊപ്പം എന്‍.സി.പി നേതാവ് ശരത് പവാറിനെയും മോദി വിമര്‍ശിച്ചു. ശരത് പവാര്‍ കര്‍ഷകനായിരുന്നെങ്കിലും അദ്ദേഹം ഇപ്പോള്‍ കര്‍ഷകരെ മറന്ന മട്ടാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. പ്രതിരോധ ആവശ്യത്തിനുള്ള എമിസാറ്റ് ഉപഗ്രഹം ഉള്‍പ്പടെ 29 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒയേയും മോദി അഭിനന്ദിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon