പ്രിയങ്കാ ഗാന്ധിക്കെതിരെ അപകീർത്തികരമായ പോസ്റ്ററുകൾ പതിച്ച് ബിജെപി രംഗത്ത്. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയെ മഹിഷാസുരയാക്കിയുള്ള പോസ്റ്റര്‍ സ്ഥാപിച്ചുകൊണ്ടാണ് ബിജെപി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിനു പിന്നാലെ അവര്‍ക്കെതിരെ തുടങ്ങിയ അക്രമം ബിജെപി തുടരുകയാണ്.
ബാരാബങ്കിയില്‍ നിന്നുള്ള ബിജെപി എംപിയായ പ്രിയങ്ക സിംഗിനെ ദുര്‍ഗയായും പ്രിയങ്ക ഗാന്ധിയെ മഹിഷാസുരയായുമാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്ററിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് എംപി പ്രിയങ്ക സിംഗ് പറയുന്നത്. ആരാണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത് എന്ന കാര്യം അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു.
നേരത്തെ പ്രിയങ്കക്കെതിരായ ബിഹാറിലെ ബിജെപി മന്ത്രി നാരായണന്‍ ഛായുടെ പരാമര്‍ശം വലിയ വിവാദം ഉണ്ടാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി സുന്ദരിയാണ് ആ സൗന്ദര്യം രാഷ്ട്രീയത്തില്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ മുഖ സൗന്ദര്യം കൊണ്ട് വോട്ട് നേടാനാകില്ല എന്നുമായിരുന്നു ഛായുടെ പരാമര്‍ശം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon