ദിലീപ് അനുസിത്താരയെ താലിചാര്‍ത്തി. ഏവരും ഞെട്ടിയിട്ടുണ്ടാവും. എന്നാല്‍ ഫോട്ടോയും വിശദമായ വിവിരങ്ങളും അറിഞ്ഞപ്പോഴോ, പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഭാഗമാണ് ഇത്. കോടതി സമക്ഷം ബാലന്‍ വക്കീലിനുശേഷം ദിലീപിന്റെ പുതിയ ചിത്രം വരുകയാണ്. ഇതിലെ ഫോട്ടോയാണ് നിലവില്‍ വൈറലായിരിക്കുന്നത്. അതായത്, അനുസിത്താരയെ അമ്പല നടയില്‍വച്ച് താലി ചാര്‍ത്തിയ ഫോട്ടോയും ലൊക്കേഷന്‍ ചിത്രങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നതും വൈറലായതുമെല്ലാം.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസ് എങ്ങും തെളിയാതെ നില്‍ക്കുമ്പോള്‍ ഒരു കൂട്ടം താരങ്ങള്‍ ദിലീപിനെതിരെ ശബ്ദമുയര്‍ത്തിയിട്ടും ദിലീപിന് കൈനിറയെ ചിത്രങ്ങളാണ് വരുന്നത്. ജയിലില്‍ നിന്നിറങ്ങിയ ദിലീപിന് തിരക്കോട് തിരക്കാണ്. ഇതിനിടയില്‍ ചാനല്‍ ഷോയിലൊക്കെ അതിഥിയായി എത്തുന്നുണ്ട്. മാത്രമല്ല, ദിലീപ് വീണ്ടും സജീവമാകുന്നത് പലര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുകയാണ്. എല്ലാത്തിനും പുറെമ, ഇപ്പോഴിതാ അനുസിത്താരയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.
വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ചിത്രം ശുഭരാത്രിയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചിരിക്കുകയാണ്. അനുസിത്താര നായികയായ ചിത്രത്തില്‍ സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും.
This post have 0 komentar
EmoticonEmoticon