ads

banner

Wednesday, 20 February 2019

author photo

വിവിധ കേസുകളിൽപെട്ട സൗദി അറേബ്യന്‍ ജയിലുകളിൽ കിടക്കുന്ന ഇന്ത്യന്‍ തടവുകാരിൽ 850  തടവുകാരെ വിട്ടയക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ന്റെ ഉറപ്പ്. രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപിച്ചതെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു. 

രാഷ്ട്രപതി ഭവനില്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന വിവരം സൗദി കിരീടാവകാശിയില്‍ നിന്നുമുണ്ടായത്. 2884 ഇന്ത്യക്കാര്‍ സൗദി അറേബ്യയിലെ വിവിധ ജയിലുകളില്‍ തടവുകാരായി ഉണ്ടെന്ന് നേരെത്തെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു. 

നേരത്തെ, ഇന്ത്യക്കാരുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി സൽമാൻ രാജകുമാരൻ ഉയർത്തിയിരുന്നു. പുൽവാമയിലെ നടന്ന ഭീകരാക്രമണത്തെ സൗദി അപലപിച്ചിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement